india

വിദ്വേഷ പ്രസംഗം: അഅ്‌സം ഖാന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി

By Test User

November 10, 2022

ലഖ്‌നൗ: വിദ്വഷ പ്രസംഗത്തിനെതിരെ തന്നെ ശിക്ഷിച്ച നടപടിക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഅ്‌സം ഖാന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ജയില്‍ ശിക്ഷ ലഭിച്ചതിന് പിന്നാലെ അഅ്‌സം ഖാനെ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. 2019ലെ വിദ്വഷ പ്രസംഗത്തിന്റെ പേരിലാണ് ഒക്ടോബര്‍ 27 ന് അഅ്‌സം ഖാനെ റാംപൂര്‍ കോടതി മൂന്നരവര്‍ഷം തടവിന് ശിക്ഷിച്ചത്.

നിയമസഭയില്‍ നിന്ന് അഅ്‌സം ഖാനെ പുറത്താക്കിയതില്‍ തിടുക്കം കാണിച്ചത് എന്തിനെന്ന് സുപ്രീംകോടതി യു.പി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. അതിനു പിന്നാലെയാണ് അഅ്‌സം റാംപൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.