kerala

കെ കെ രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചു

By webdesk13

July 23, 2024

വടകര എം.എൽ.എ കെ.കെ. രമയുടെ പിതാവും മുൻ സി.പി.എം നേതാവുമായ നടുവണ്ണൂരിലെ കണ്ണച്ചികണ്ടി കെ.കെ. മാധവൻ (87) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ നാലുമണിക്ക് സ്വവസതിയിലായിരുന്നു അന്ത്യം. ആർ.എം.പി നേതാവായിരിക്കെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻ മരുമകനാണ്.

സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദാക്ഷായണി. മറ്റുമക്കൾ: പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജൻ്റ് പേരാമ്പ്ര). മറ്റ് മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (റിട്ട. എൻ.ടി.പി.സി), സുധാകരൻ മൂടാടി (ഖാദി ബോർഡ്), നിമിഷ ചാലിക്കര (വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്). സഹോദരങ്ങൾ: കെ.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ. ഗംഗാധരൻ (റിട്ട ഐ.സി.ഡി.എസ്), കെ.കെ. ബാലൻ (റിട്ട. കേരള ബാങ്ക്).