kerala

കൊലയാളി പരാമര്‍ശത്തില്‍ കെകെ രമ എംഎല്‍എയെ കുറ്റവിമുക്തയാക്കി

By Test User

December 07, 2021

ആര്‍എംപി നേതാവ് കെ.കെ.രമ എംഎല്‍എയെ കോടതി കുറ്റവിമുക്തയാക്കി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജനെ കൊലയാളി എന്ന് വിളിച്ചതിനെതിരെ നല്‍കിയ കേസിലാണ് കെ.കെ.രമയെ കോടതി കുറ്റവിമുക്തയാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കേസ് നല്‍കിയിരുന്നത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് കോഴിക്കോട് ടൗണ്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ്. രമ പരാമര്‍ശം നടത്തിയപ്പോള്‍ ജയരാജന്‍ സ്ഥാനാര്‍ത്ഥിയായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

രമ ഉള്‍പ്പടെ മൂന്ന് ആര്‍എംപി നേതാക്കള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരുന്നു.