Culture

ചട്ടങ്ങള്‍ മറികടന്ന് മകന് നിയമനം; മന്ത്രി കെ.കെ ശൈലജ ടീച്ചറും വിവാദത്തില്‍

By chandrika

September 17, 2019

കണ്ണൂര്‍: ചട്ടങ്ങള്‍ മറികടന്ന് മകന് നിയമനം നല്‍കിയ സംഭവത്തില്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും വിവാദത്തില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി മകനെ നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ഉയര്‍ന്നു വരുന്ന ആരോപണം.

എഴുത്ത് പരീക്ഷയില്‍ 35 റാങ്ക് കാരനായ ലസിതിനാണ് നിയമനം ലഭിച്ചത്. വെറും 35-റാങ്കുകാരനായ ലസിതിന് ഇന്റര്‍വ്യൂവില്‍ വന്‍ മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. നിയമനം ലഭിച്ച് മാസങ്ങള്‍ക്കകം വന്‍ ശമ്പള വര്‍ദ്ധനവും ലസിതിന് നല്‍കിയെന്നാണ് വിവരം. മകന്‍ നിയമനം നേടുമ്പോള്‍ ടീച്ചര്‍ വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു. ഭര്‍ത്താവ് ഭാസ്‌കരന്‍ വിമാനത്താവളം ഉള്‍പ്പെടുന്ന നഗരസഭാ ചെയര്‍മാനുമായിരുന്നു.

നേരത്തെ, സി എ.ജി ഓഡിറ്റിംഗ് സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിരാകരിച്ചിരുന്നതായും റിപ്പോര്‍ട്ട്.