kerala

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം: പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

By Chandrika Web

August 26, 2022

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. കേസില്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിശദീകരണം തേടിയത്.

നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സി.ബി.ഐക്ക് നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചു.