Culture

‘നീതിക്കായുള്ള പോരാട്ടം തുടരും’; കെ.എം മാണി

By chandrika

September 18, 2018

കോട്ടയം: നീതിക്കായുളള പോരാട്ടം തുടരുമെന്ന് കെ.എം.മാണി. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് അന്വേഷണം നടത്തി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതാണ്. എത്ര വേണമെങ്കിലും ഇനിയും അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കോടതി വിധിയില്‍ തനിക്ക് വിഷമമില്ലെന്നും മാണി പറഞ്ഞു.

ബാര്‍കോഴ കേസില്‍ കെ.എം.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളിയിരുന്നു. മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് മൂന്നാമതും സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തളളിയത്. സര്‍ക്കാര്‍ അനുമതിയോടെ തുടരന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.