കെ.എം ഷാജി
മതവും അതിന്റെ തത്വങ്ങളും അധികാരം നിലനിർത്താനും ഏമാന്മാരെ പ്രീണിപ്പിക്കാനും വേണ്ടി പരിഹാസത്തോടെ എടുത്ത് ഉപയോഗിച്ചിരുന്ന ഒരു മഹാമാന്യനിതാ മതചിഹ്നങ്ങൾ കൊണ്ടുള്ള മേൽകുപ്പായമണിഞ്ഞ് താൻ തട്ടിപ്പുകാരനല്ലാ എന്ന് വിളിച്ച് കരഞ്ഞ് അങ്ങാടിയിലൂടെ ഓടുന്നു.
നൂണകൾ കൊണ്ട് കൊട്ടാരം കെട്ടിപ്പൊക്കുകയെന്ന് കേട്ടിട്ടുണ്ട് എന്നാൽ നുണകൾ കൊണ്ട് കെട്ടിയുണ്ടാക്കിയൊരു ജീവിതത്തിന്റെ തകർച്ചയാണു സ്വർണ്ണക്കടത്ത് കേസിൽ പേരു ചേർക്കപ്പെടുക വഴി ജലീലിനു സംഭവിച്ചത്