കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ കെ.എം ഷാജി എം.എല്‍.എ മുസ്‌ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തില്‍ ആലപ്പുഴയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായ ചെറുപ്പക്കാരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊന്നു തള്ളാന്‍ നേതൃത്വം കൊടുത്ത പി. ജയരാജനെ പാര്‍ലമെന്റിലെത്തിക്കാന്‍ ശ്രമിക്കുന്ന സി.പി.എം മലയാളികളെ വെല്ലുവിളിക്കുകയാണെന്ന് ഷാജി പറഞ്ഞു. ജയരാജന്‍ പോവേണ്ടത് പാര്‍ലമെന്റിലേക്കല്ല ജയിലറയിലേക്കാണെന്നും ഷാജി പറഞ്ഞു.