kerala

‘ആകെ വിവരമുള്ളത് ഇപി ജയരാജന്; ജാഥയ്ക്ക് ആളെ കൂട്ടാന്‍ ദഫ്മുട്ട് നടത്തേണ്ട ഗതികേടില്‍’: കെ എം ഷാജി

By webdesk14

February 23, 2023

മലപ്പുറം: എല്‍ഡിഎഫില്‍ ആകെ വിവരമുള്ളത് ഇപി ജയരാജനാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. അതുകൊണ്ടാണ് ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജന് സാമാന്യബോധമുണ്ട്. അതാണ് ഗോവിന്ദന്‍ മാഷിന്റെ ജാഥയില്‍ പങ്കടുക്കാത്തത്.

ജാഥയില്‍ ആളെ കൂട്ടാന്‍ ദഫ്മുട്ട് നടത്തേണ്ട ഗതികേടിലാണ് സിപിഎം എന്നും ഷാജി പറഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാജി വിമര്‍ശിച്ചു. ‘കള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്ന്’ ഷാജി ചോദിച്ചു.