GULF

ഒമാനില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം കെഎംസിസി നാട്ടിലെത്തിച്ചു

By webdesk14

June 03, 2023

മസ്‌കറ്റ്: ഒമാനില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം കെഎംസിസി നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചാവേര്‍കോട് പാരിപ്പള്ളി സ്വദേശി ഷിജു ഷാജിയുടെ മൃതദേഹമാണ് കെഎംസിസി നാട്ടിലെത്തിച്ചത്.

നിര്‍മ്മാണ തൊഴിലാളി ആയിരുന്ന ഷിജു ഷാജി (36) ലിവയില്‍ ഹൃദയാഘതം മൂലമാണ് മരണപ്പെട്ടത്. ചാവേര്‍കോട് പാരിപ്പള്ളി നദിയ വില്ല വീട്ടില്‍ ഷാജി-പ്രസന്ന ദമ്പതികളുടെ മകനാണ്. അശ്വതിയാണ് ഭാര്യ.

മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തില്‍ ലിവ കെഎംസിസി പ്രവര്‍ത്തകര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ചു.