GULF

ദമ്മാമില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേഹം കെഎംസിസി നാട്ടിലെത്തിച്ചു

By webdesk14

August 12, 2023

ദമ്മാം: അല്‍ഹസയിലെ മുനൈസിലയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം അരീക്കോട് സ്വദേശി ഇയ്യക്കാട്ടില്‍ അരവിന്ദന്റെ ( 56 ) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. അല്‍ ഹസ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കുന്നതിന് കെഎംസിസി നേതൃത്വം നല്‍കി.

ആറു മാസങ്ങള്‍ക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടില്‍നിന്ന് എത്തിയ അരവിന്ദന്‍ നാട്ടിലേക്ക് ലീവിന് പോകാനായി ടിക്കറ്റ് എടുത്ത് കാത്തുനില്‍ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം. 30 വര്‍ഷത്തോളമായി അല്‍ഹസയില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തുവരി കയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അല്‍ഹസ കെ എം സി സി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ നാസര്‍ പാറക്കടവ്, കബീര്‍ മുംതാസ്,അഷ്റഫ് ഗസാലി നേതൃത്വം നല്‍കി.