GULF

കെഎംസിസി ഇവന്റ്സ്’ ഓഫീസ് സാദിഖലി തങ്ങൾ ഉത്ഘാടനം ചെയ്തു 

By webdesk14

May 09, 2024

അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന സമ്പൂർണ്ണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിനു സമീപമാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .

സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്.

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക. പ്രസിഡന്റ് ശുകൂറലി കല്ലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സി എച്ച് യുസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു.