FOREIGN

ബൈത്ത് റഹ്മ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കെഎംസിസി ധനസഹായം കൈമാറി

By webdesk13

June 09, 2024

ആലുവ യുസി കോളേജിന് സമീപം കടൂപ്പാട ത്ത് ഭവന രഹിതരായ കുടുംബത്തിന് വേണ്ടി ശാഖ മുസ്ലീം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബൈത്ത് റഹ്മ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സൗദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി 2024 റിലീഫിൽ നിന്നുള്ള ധന സഹായം കൈമാറി.കാരുണ്യ ഭവന നിർമ്മാണ കമ്മിറ്റിക്ക് വേണ്ടി അബ്ദുല്ല ഇസ്ലാമിയ സഹായധനം ദമ്മാം എറണാകുളം ജില്ലാ കെഎംസിസി പ്രസിഡണ്ട് സ്വാദിഖ് ഖാദർ കുട്ടമശ്ശേരിയിൽ നിന്നും ഏറ്റുവാങ്ങി.

ദമ്മാം കെഎംസിസി ജില്ലാ ചെയർമാൻ സി പി മുഹമ്മദലി ഓടക്കാലി,ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്ഥാപക പ്രസിഡണ്ട് മുസ്തഫ കമാൽ കോതമംഗലം,സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ സെക്രട്ടറി സിറാജ് ആലുവ, സാനിഫ് അലി,ഷാനവാസ് കുട്ടമശ്ശേരി, അബ്ദുസ്സലാം ഇസ്ലാമിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.