gulf

കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക്രി​ക്ക​റ്റ് ഫെ​സ്റ്റ്; ടീം ​ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു

By webdesk13

February 13, 2025

മ​സ്ക​ത്ത് കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക്രി​ക്ക​റ്റ് ഫെ​സ്റ്റ് സീ​സ​ൺ-2 2025 ടീം ​ന​റു​ക്കെ​ടു​പ്പ് റൂ​വി​യി​ലെ സു​മൂ​സ് റ​സ്റ്റ​റ​ന്റി​ൽ ന​ട​ന്നു. ക്രി​ക്ക​റ്റ് ഫെ​സ്റ്റി​​ന്റെ സ്​​പോ​ൺ​സ​ർ പ്ര​ധി​നി​ധി​ക​ളാ​യ സ​മ​ദാ​നി, ആ​കാ​ശ് മു​ര​ളി, ടൂ​ർ​ണ​മെ​ന്റ് ടീം​സ് ക്യാ​പ്റ്റ​ന്മാ​ർ, മ​സ്ക​ത്ത് കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​

ഒ​മാ​നി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് അ​ൽ​ഖൂ​ദ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​ടു​ത്തു​ള്ള കെ.​എം.​എ​ച്ചി​ന്റെ മൂ​ന്ന് ഗ്രൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കും.