kerala

മുസ്ലിം ലീഗിന്റെ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി.സി.യുടെ പങ്ക് നിത്യ സ്മരണീയം; മുസ്ലിം ലീഗ്

By webdesk18

September 04, 2025

കാസര്‍കോട്:സമൂഹ്യ സമുദ്ധാരണ മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്ലിം ലീഗിന്റെ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി.സി.യുടെ പങ്ക് നിസ്തുലവും, നിത്യ സ്മരണീയവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.

ബഹ്‌റൈന്‍ കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധനസഹായ വിതരണ പരിപാടി ഉല്‍ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനറല്‍ സെക്രട്ടറി റിയാസ് പട്ട്‌ള അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓഡിനേറ്റര്‍ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. കാസര്‍കോട് മണ്ഡലം പി.ടി.എച്ച്. കമ്മിറ്റിക്കുള്ള ധനസഹായം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാനും എം.എസ്. എഫ്.ജില്ലാ കമ്മിറ്റിക്കുള്ള ധനസഹായം സംസ്ഥാന വൈസ് പ്രസിഡണ്ട് ശാഫി പാറക്കട്ടയും , ചികിത്സാ ധനസഹായം സംസ്ഥാന വൈസ് പ്രസിഡണ്ട് സലീം തളങ്കര , ഖാദര്‍ പൊവ്വല്‍ , സലിം കാഞ്ഞങ്ങാട് എന്നിവര്‍ വിതരണം ചെയ്തു. എ.എം. കടവത്ത് , അഡ്വ എന്‍.എ. ഖാലിദ് , എ. ബി. ശാഫി , അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുസ്തഫ കാഞ്ഞങ്ങാട്, അബ്ദുല്‍ റഹ്മാന്‍ കാഞ്ഞങ്ങാട്, ഹാഷിം കടവത്ത് , സി. എ. അബ്ദുല്ല കുഞ്ഞി ഹാജി, വെല്‍ക്കം മുഹമ്മദ് ഹാജി, റഹ്മാന്‍ കട്ടക്കാല്‍ , സമീര്‍ ബെള്ളൂര്‍ , മമ്മു പൊവ്വല്‍ , മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ , താഹ തങ്ങള്‍ സവാദ് അംങ്കടിമൊഗര്‍ , ബി ഫാത്തിമ ഇബ്രാഹിം , അബ്ബാസ് ചെമ്മനാട് റസീന മുഹമ്മദ് , സുമി ജാഫര്‍ , അബ്ദുല്‍ റഹ്മാന്‍ മായിപ്പാടി , കരിം കുശാല്‍ നഗര്‍, ഹുസൈന്‍ പാറക്കട്ട,ഇര്‍ഷാദ് കോട്ട, സാദിസക്കു, റസാഖ് മായിപ്പാടി , അഷ്‌റഫ് നെല്ലിക്കുന്ന് , ജാഫര്‍എരിയാല്‍ പ്രസംഗിച്ചു. ഖാദര്‍ പൊവ്വല്‍ നന്ദി ആശംസിച്ചു