kerala

കരുവന്നൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയാനാകില്ല ; കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളേയും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും കെ മുരളീധന്‍

By webdesk15

October 01, 2023

കരുവന്നൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.എന്നാല്‍ കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളേയും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും കെ മുരളീധന്‍ വ്യക്തമാക്കി.. ഇഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതിയാണ്. കരുവന്നൂരില്‍ വലിയതോതില്‍ അഴിമതി നടന്നിട്ടുണ്ട്. പല സിപി എം നേതാക്കള്‍ക്കും അതില്‍ പങ്കുണ്ട്. ഇ ഡി അന്വേഷണത്തെ കുറ്റപ്പെടുത്താന്‍ പറ്റില്ല. രാഷ്ട്രീയനേതാക്കളെ തിരഞ്ഞുപിടിച്ചുവരുമ്പോഴാണ് രാഷ്ട്രീയം കാണുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.കരുവന്നൂര്‍ മുതലെടുത്ത് തൃശൂര്‍ എടുക്കാം എന്ന് ബിജെപി കരുതേണ്ട. ബിജെപിക്ക് കേരളത്തില്‍ കെട്ടിവെച്ച കാശ് കിട്ടുമോയെന്ന് നോക്കിയാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.