kerala

പ്രധാനമന്ത്രിയുടെ മുന്നിൽ പിണറായി അനുസരണയുള്ള പൂച്ചക്കൂട്ടിയായെന്ന് കെ.മുരളീധരൻ

By webdesk15

May 01, 2023

കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെ പരിഹസിച്ച്കെ. മുരളീധരന്‍ എംപി. ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള പൂച്ചക്കൂട്ടിയായെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാര സജീവമാണ്. സർക്കാരിനെ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.