kerala

കോഴിക്കോട് ലിങ്ക് റോഡില്‍ കത്തി കുത്ത്; വട്ടാംപൊയില്‍ സ്വദേശിക്ക് പരുക്ക്

By webdesk18

November 02, 2025

കോഴിക്കോട്: ലിങ്ക് റോഡില്‍ നടന്ന സംഘര്‍ഷത്തില്‍ വട്ടാംപൊയില്‍ സ്വദേശി ബജീഷിന് (വയസ്സ് വ്യക്തമല്ല) കത്തി കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി നിഗമനം രേഖപ്പെടുത്തി.

സംഭവം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നടന്നത്. പരിക്കേറ്റ ബജീഷിനെ അവശനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യലഹരിയിലായിരുന്നതിനാല്‍ ബജീഷിന്റെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല. സമീപകാലത്ത് നടത്താനിരിക്കുന്ന ശസ്ത്രക്രിയയ്ക്കു  ശേഷം മൊഴി എടുക്കാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.