കൊച്ചി വിമാനത്താവള യാത്രക്കാരുടെ ദീര്‍ഘകാല സ്വപ്നമായ നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ വിവരം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു.
വിമാനയാത്രക്കാരുടെ ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കുന്ന രീതിയിലാണ് റെയില്‍വേ സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്യുന്നത്. അങ്കമാലിയും ചൊവ്വരയും തമ്മിലുള്ള പാതയില്‍, വിമാനത്താവളത്തിന് അടുത്തായിരിക്കും സ്റ്റേഷന്‍ ഉയരുക. അനുമതി ലഭിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം വിന്‍ഡോ-ട്രെയിലിംഗ് ഇന്‍സ്‌പെക്ഷന്‍ നടത്തിയപ്പോള്‍, റെയില്‍വേ മന്ത്രി തന്നെ സ്റ്റേഷന്റെ സ്ഥാനം ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തിരുന്നു. ആ ഇന്‍സ്‌പെക്ഷനില്‍ ജോര്‍ജ് കുര്യനും പങ്കെടുത്തിരുന്നു.
ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ട്രെയിനില്‍ നേരിട്ട് എത്താനാകുന്ന പ്രധാന എയര്‍പോര്‍ട്ടുകളില്‍ ഒന്നായി മാറും.