Connect with us

Culture

ആശങ്ക മാറി; കൊച്ചിക്ക് താല്‍ക്കാലിക ആശ്വാസം

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: കൊച്ചിക്ക് ആശ്വസിക്കാം, രാജ്യം ഇതാദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘത്തിന് സംതൃപ്തി. ഇതാദ്യമായാണ് കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ പ്രതിനിധി സംഘം തൃപ്തി പ്രകടിപ്പിക്കുന്നത്. പ്രധാന വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതി (എല്‍.ഒ.സി) ടീമാണ് ഇന്നലെ കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയത്. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഓഫ് എല്‍.ഒ.സി ഹാവിയര്‍ സെപ്പി, ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന്‍ റോമ ഖന്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഈ മാസം 15നകം കലൂര്‍ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഫിഫ പ്രാദേശിക സംഘാടക സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എല്‍.ഒ.സി സംഘത്തിന്റെ സന്ദര്‍ശനം. പ്രധാന ജോലികളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ നിലവില്‍ പുരോഗമിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി പ്രകടിപ്പിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഫിഫയുടെ പച്ചക്കൊടി അവശേഷിക്കുന്ന ജോലികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പ്രാദേശിക സംഘാടര്‍ക്ക് ആത്മവിശ്വാസമേകും. സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ മാര്‍ച്ച് 24ന് ഫിഫ ടൂര്‍ണമെന്റ് ഹെഡ് ഹെയ്മി യാര്‍സയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ നടത്തിയ സന്ദര്‍ശനമാണ് ഒരുക്കങ്ങളില്‍ മെല്ലെപോക്ക് നടത്തിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉണര്‍ത്തിയത്. ഒരുക്കങ്ങളിലെ ഇഴച്ചിലില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഹെയ്മി യാര്‍സ ഇവിടെ നടക്കാന്‍ പോവുന്നത് ഫിഫ ടൂര്‍ണമെന്റാണെന്ന കാര്യം സംഘാടകരെ ഉണര്‍ത്തുകയും ചെയ്തു. കേന്ദ്ര കായിക മന്ത്രിയുടെ സന്ദര്‍ശനവും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഫിഫ സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് നേരെ പോയത് ഫോര്‍ട്ട് കൊച്ചി വെളി,പരേഡ് ഗ്രൗണ്ടുകളിലേക്കായിരുന്നു. ഈ ഗ്രൗണ്ടുകളിലെ ഒരുക്കങ്ങളില്‍ ചില പോരായ്മകള്‍ സംഘം ചൂണ്ടിക്കാട്ടിയെങ്കിലും അതൊക്കെ ഉടനടി പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരിശോധനയില്‍ സംഘം ഏറെകുറെ തൃപ്തരായിരുന്നു. മഹാഇവിടെ കളിക്കാര്‍ക്കായി വിശ്രമമുറികള്‍ സജ്ജീകരിച്ചിരിക്കുന്നിടത്തേക്കാണ് സംഘം ആദ്യമെത്തിയത്. ശുചിമുറികള്‍ തുറന്ന് പരിശോധിച്ച് വെള്ളവും വൈദ്യുതിയും ലഭ്യമാണെന്ന് ഉറപ്പ് വരുത്തി. തുടര്‍ന്ന് ഗാലറിയിലേക്ക് ഓടിക്കയറി ഗ്രൗണ്ടിന്റെ പൂര്‍ണരൂപം മനസിലാക്കിയ ഇരുവരും ചിത്രങ്ങളും പകര്‍ത്തി. പിന്നീട് ഗ്രൗണ്ടില്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന പുല്‍ത്തകിടിയിലൂടെ നടന്ന് എല്ലാം കൃത്യമായി പരിശോധിച്ചു. കൂടെയുണ്ടായവര്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കി. വേനല്‍മഴ രാത്രി ഇടയ്ക്കിടക്ക് പെയ്യുന്നുണ്ടെങ്കിലും വെച്ചുപിടിപ്പിച്ച പുല്ല് കുറച്ചൊക്കെ കരിഞ്ഞ നിലയിലായിരുന്നു. പുല്ല് പിടിച്ച് വരുമ്പോള്‍ അതിന്റെ മുകളില്‍ മണല്‍ അരിച്ചിടാനും നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഗ്രൗണ്ടിനോട് ചേര്‍ന്ന് സജ്ജമാക്കിയിരിക്കുന്ന വാട്ടര്‍ ടാങ്കും പരിശോധിച്ചു. നഗരപരിധിയിക്കുള്ളിലെ മറ്റൊരു പരിശീലന വേദിയായ പനമ്പിള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനവും സന്ദര്‍ശിച്ചതിനുശേഷമാണ് സംഘം മത്സരവേദിയായ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്. ഒരു വേദിയിലും ഒരുക്കങ്ങളെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന സംഘം നാല് മണിക്ക് കലൂര്‍ സ്‌റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എല്ലാവേദികളുടെയും ഒരുക്കത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് അറിയിച്ചതോടെ അനിശ്ചിതത്വം മാറി. ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍-17 ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ ആറിന് നവിമുംബൈയിലും ഡല്‍ഹിയിലുമാണ് ഉദ്ഘാടന മത്സരങ്ങള്‍ നടക്കുക. ഒക്‌ടോബര്‍ 28ന് രാത്രി എട്ടു മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം ഫൈനല്‍ പോരാട്ടത്തിന് വേദിയാവും. 25ന് ഗുവാഹത്തിയിലാണ് ആദ്യ സെമിഫൈനല്‍ മത്സരം. മുംബൈയിലാണ് രണ്ടാം സെമി. കൊച്ചിയില്‍ പ്രാഥമിക മത്സരങ്ങള്‍ക്ക് പുറമേ ഒരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രമാണുള്ളത്. ആകെ എട്ടു മത്സരങ്ങള്‍.
ഒക്‌ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ദിവസവും നാലു മത്സരങ്ങളാണ് ഉണ്ടാവുക. വൈകിട്ട് അഞ്ചിനാണ് ആദ്യ മത്സരം. രാത്രി എട്ടിനാണ് രണ്ടാം മത്സരം. സ്റ്റേഡിയങ്ങളുടെ നവീകരണത്തില്‍ തുടക്കത്തില്‍ കാണിച്ച അലംഭാവമാണ് കൊച്ചിക്ക് വിനയായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending