crime

കൊച്ചി സിറ്റി പൊലീസിന്റെ മിന്നല്‍ പരിശോധന; ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്തു

By webdesk14

February 19, 2023

കൊച്ചിയില്‍ സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 443 പുതിയ കേസുകള്‍ റജിസ്റ്റല്‍ ചെയ്തു. ഇതില്‍ ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്തു. സ്വകാര്യ വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുകളും പിടിച്ചെടുത്തു.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ട സംഭവത്തിനു ശേഷം കൊച്ചിയില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ 13 സ്വകാര്യ ബസുകളും പിടിച്ചെടുത്തിരുന്നു.