kerala

കൊച്ചിയിൽ ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന എംഡിഎംഎയുമായി ഒരു യുവതി ഉൾപ്പെടെ നാലു പേരെ എക്സൈസ് പിടികൂടി.

By webdesk15

October 14, 2023

കൊച്ചിയിൽ വൻ ലഹരിവേട്ട. കലൂരിൽ കാറിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന എംഡിഎംഎയുമായി ഒരു യുവതി ഉൾപ്പെടെ നാലു പേരെ എക്സൈസ് പിടികൂടി. എറണാകുളം സ്വദേശികളായ അജ്മൽ, എൽറോയ്, അമീർ, കോട്ടയം ചിങ്ങവനം സൂസിമോൾ എം സണ്ണി എന്നിവരാണ് പിടിയിലായത്.300 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏകദേശം ഒന്നരക്കോടിയിൽ അധികം രൂപ വിലവരുമെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. കൊല്ലത്തുനിന്ന് ഒരു ഏജന്റിൽ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്ന് പ്രതികൾ. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷമാണ് മറ്റു വിവരങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് എക്‌സൈസ് പറഞ്ഞു.