Connect with us

kerala

കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഇരുന്നൂറോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജനവും പൊലീസും വലിയആശ്വാസത്തിലാണ്. വലിയൊരു ദുരന്തമാണ് ഇന്ന് ഒഴിവായത്.

Published

on

കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഇരുന്നൂറോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങിന് ശേഷം പിരിഞ്ഞുപോകുന്നതിനിടെയാണ് സംഭവം. അഞ്ചുലക്ഷത്തോളം പേരാണ് കൊച്ചിയില്‍ ഇന്നലെ മാത്രം എത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ശുശ്രൂഷിക്കാന്‍ ഫോര്‍ട്ട് കൊച്ചി ഗവ. ആശുപത്രിയില്‍ ഒരൊറ്റ ഡോക്ടറാണുണ്ടായിരുന്നത്. ഇത് സംഗതി വഷളാക്കി. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. വന്‍ ജനക്കൂട്ടത്തെ കൈകാര്യംചെയ്യാനുള്ള സൗകര്യം ആശുപത്രിയില്‍ ഒ രുക്കാത്തതില്‍ വലിയ പ്രതിഷേധമാണുയരുന്നത്.
ഏതായാലും ജനവും പൊലീസും വലിയആശ്വാസത്തിലാണ്. വലിയൊരു ദുരന്തമാണ് ഇന്ന് ഒഴിവായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending