kerala

കൊച്ചിയിൽ വ്യാജ ഹാള്‍മാര്‍ക്ക് പതിപ്പിച്ച 118 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു

By webdesk15

March 09, 2023

കൊച്ചിയിൽ വ്യാജ ഹാള്‍മാര്‍ക്ക് പതിപ്പിച്ച 118 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. വൈപ്പിന്‍ എളങ്കുന്നത്തുപ്പുഴയിലെ ഒരു ആഭരണശാലയിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ വിലവരുന്ന രൂപ വിലവരുന്ന സ്വര്‍ണം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഹാള്‍മാര്‍ക്കിങ് തിരിച്ചറിയലിനുളള നമ്പറില്ലാത്ത സ്വരണാഭരണങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കാനാവില്ലെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചിരുന്നു.