crime

കൊടകര കള്ളപ്പണ കവര്‍ച്ച; കുറ്റപത്രം ഈ മാസം 23ന്

By web desk 1

July 15, 2021

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ ഈ മാസം 23 ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ 22 പ്രതികളെന്ന് അന്വേഷണ സംഘം. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. അന്വേഷണ സംഘം ബി.ജെ.പി. സംസ്ഥന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചിരുന്നു. അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചയാണ് കൊടകരയില്‍ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവര്‍ പരാതി നല്‍കിയത്.