തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോയാണ് 140000 രൂപ ഹാജരാക്കിയത്. പ്രതി ദീപ്തി ഇയാള്‍ക്ക് കടമായി നല്‍കിയതായിരുന്നു തുക.

പ്രതി ദീപ്തിക്ക് സ്ഥലം വിറ്റ വകയില്‍ ലഭിച്ച പണം തനിക്ക് കടമായി നല്‍കിയതാണ് എന്നാണ് ഷിന്റോ പൊലീസിനോട് പറഞ്ഞത്.

കേസില്‍ ഇനിയും പണം കണ്ടെടുക്കാനുണ്ട്. കേസിലെ 22 പ്രതികളെ വീണ്ടും ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് പണം തിരികെ ഏല്‍പ്പിക്കുന്നതിനായി കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.

ഏകദേശം ഒന്നരക്കോടി രൂപ മാത്രമാണ് ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു.