തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഇത് താല്‍ക്കാലിക പരാജയം മാത്രമാണെന്ന് കൊടിയേരി പറഞ്ഞു.

പാര്‍ട്ടിയില്‍ സംഘടനാപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. തോല്‍വി അപ്രതീക്ഷിതമാണ്. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ്. ഇടതുപക്ഷം മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. പരാജയത്തിന്റെ ആഴം മനസ്സിലാക്കി തിരിച്ചുവരും. തോല്‍വി പാര്‍ട്ടി അന്വേഷിക്കുമെന്നും കൊടിയേരി പറഞ്ഞു. ഇത് കേരളസര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.