kerala

ആള്‍പ്പാര്‍പ്പില്ലാത്ത കോടിയേരിയുടെ വീടിന് ഇപ്പോഴും പൊലീസ് കാവല്‍

By webdesk14

February 16, 2023

അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ വീടിന്റെ കാവല്‍ ഒഴിവാക്കുന്നതില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍. ഏകദേശം നാലരമാസമായി നന്ദാവനം എ ആര്‍ ക്യാമ്പിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുള്ളത്. ഒരു എഎസ്‌ഐയും നാലു പൊലീസുകാരുമാണ് ഡ്യൂട്ടിയില്‍.

കോടിയേരി അന്തരിച്ചതോടെ കാവല്‍ പിന്‍വലിക്കണമെന്ന് നന്ദാവനം എ ആര്‍ ക്യാമ്പ് കമാണ്ടന്റ് സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തലസ്ഥാനത്ത് പല പൊലീസ് സ്റ്റേഷനുകളിലും ആഴശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം നടക്കുന്നത്. പല പൊലീസുകാരും ഇരട്ടിപ്പണി എടുക്കേണ്ട സാഹചര്യത്തിലാണ് അഞ്ചു പൊലീസുകാരെ യാതൊരു ആവശ്യവുമില്ലാതെ ഡ്യൂട്ടിക്ക് ഇട്ടിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരാണെങ്കില്‍ സ്ഥിരമായി ആള്‍പ്പാര്‍പ്പില്ലാത്ത ഈ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിക്ക് എത്താറുമില്ല.