kerala

കൊടുങ്ങല്ലൂരില്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

By Chandrika Web

January 25, 2023

കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ കട നടത്തുന്നതിനായി ഇവിടെ അടുത്ത് താമസിച്ചുവരികയായിരുന്നു. തിരുവനന്തപുരം പാറശാല പൊടിത്തറക്കുഴി പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ (43) ആണ് പിടിയിലായത്. ഇയാള്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തെ പ്രതിഷ്ഠയും ദീപസ്തംഭവുമാണ് അടിച്ചുതകര്‍ത്തത്. ആളെ ഉടന്‍പിടികൂടാനായതിനാല്‍ ഊഹാപോഹങ്ങള്‍ അസ്ഥാനത്തായി. വൈദ്യപരിശോധനക്ക് കൊണ്ടുപോകും വഴി പൊലീസ് ജീപ്പിന്റെ ചില്ലുകളും ഇയാള്‍ തകര്‍ത്തു. രണ്ടാഴ്ചയായി കൊടുങ്ങല്ലൂരില്‍ താമസിക്കുന്ന രാമചന്ദ്രന് മാനസിക പ്രശ്‌നം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം നാട്ടില്‍ വര്‍ഗീയത വളര്‍ത്താനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ടോ എന്നും സംശയിക്കുന്നുണ്ട്. പ്രതിയെപിന്നീട് റിമാന്‍ഡ് ചെയ്തു.