News

അബദ്ധത്തില്‍ ജഴ്സി മാറിയണിഞ്ഞ് കോലി ഗ്രൗണ്ടിലേക്ക്; പിന്നാലെ ഡ്രസ്സിംഗ് റൂമിലേക്ക്

By webdesk11

October 15, 2023

അഹമ്മദാബാദ്: ടോസ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കുന്നു. പാക്കിസ്താന്‍ ബാറ്റിംഗിന് ക്ഷണിക്കപ്പെടുന്നു. ഇന്ത്യന്‍ ടീം ഫീല്‍ഡിലേക്ക്. വിരാത് കോലി ഒഴികെ എല്ലാവരും കടും നീല നിറത്തിലുള്ള പുത്തന്‍ ജഴ്‌സിയില്‍. വിരാത് കോലിയിലേക്ക് നോക്കുമ്പോള്‍ പഴയ ജഴ്‌സി.

ക്യാമറകള്‍ കോലിയിലേക്ക് തന്നെ. അബദ്ധം മനസിലാക്കിയ കോലി ഉടന്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോവുന്നു. പുതിയ ജഴ്‌സി അണിയുന്നു. തിരികെ വരുന്നു. ഇന്നലെ നിറഞ്ഞ് കവിഞ്ഞ മോദി സ്‌റ്റേഡിയത്തില്‍ വിരാതിന് നല്ല ദിവസമായിരുന്നില്ല. അദ്ദേഹത്തിന്റെ കിടിലന്‍ ബാറ്റിംഗ് കാണാനായിരുന്നു കൂടുതല്‍ പേര്‍ എത്തിയത്. പക്ഷേ 16 ല്‍ മുന്‍ നായകന്‍ പുറത്തായി.