Cricket

തകര്‍ത്തടിച്ച് കോഹ്ലി;ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോഹ്ലി

By webdesk14

November 15, 2023

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരത്തിന്റെ പുതിയ റെക്കോര്‍ഡ്. കിവീസിനെതിരെയാണ് 50ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ന്യൂസിലന്‍ഡിനെതിരേ 80 റണ്‍സ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോലി മറികടന്നത്. കൂടാതെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് കോഹ്ലിയുടെ പേരിലായി. എട്ടാം തവണയാണ് കോഹ്ലി 50 കടക്കുന്നത്.