ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചിന് 557 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി(211) അജിങ്ക്യ രഹാനെ(188) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 365 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. ഇരുവരും പുറത്തായ ശേഷം രോഹിത് ശര്‍മ്മ(51) രവീന്ദ്ര ജഡേജ(17) എന്നിവരും തിളങ്ങി. കിവികള്‍ക്ക് വേണ്ടി ട്രെന്‍ഡ് ബൗള്‍ട്ട്, ജീതന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

രണ്ട് സെഷന്‍ പന്തെറിഞ്ഞിട്ടും രഹാനയുടെയും കോഹ്ലിയുടെയും വിക്കറ്റ്  വീഴ്ത്താന്‍ ന്യൂസിലാന്‍ഡിനായില്ല. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്്‌ലിയുടെ കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി നേട്ടമാണിത്. 366 പന്തില്‍ 20 ബൗണ്ടറികളുടെ അകമ്പടികളോടെയായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സെങ്കില്‍ രഹാനെ 381 പന്തില്‍ 18 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തി. രഹാനെയുടെ എട്ടാം ടെസ്റ്റ് സെഞ്ചുറി നേട്ടമാണിത്.