റാഞ്ചി: പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെ ബൗണ്ടറി തടയാനുള്ള ശ്രമത്തില്‍ തോളില്‍ പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്നാം ടെസ്റ്റില്‍ ഇനി കളിക്കുന്ന കാര്യം സംശയത്തില്‍. 40-ാം ഓവറില്‍ ഡൈവ് ചെയ്തതിനെ തുടര്‍ന്ന് കൈയില്‍ വേദന അനുഭവപ്പെട്ട് കളംവിട്ട നായകന്‍ പിന്നെ കളത്തിലിറങ്ങിയില്ല. വൈസ് ക്യാപ്ടന്‍ അജിങ്ക്യ രഹാനെയാണ് പിന്നീട് ടീമിനെ നയിച്ചത്. കോഹ്്‌ലിയുടെ പരിക്കിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഇന്നു രാവിലെ മാത്രമേ പറയാന്‍ കഴിയൂ എന്ന് ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം താരത്തെ സ്‌കാനിങിനു വിധേയനാക്കി. ഡൈവ് ചെയ്യുന്നതിനിടെ കോഹ്്‌ലി വലതു തോള്‍ കുത്തി ശക്തമായ സമ്മര്‍ദത്തോടെയാണ് വീണതെന്ന് ശ്രീധര്‍ പറഞ്ഞു.