kerala

കൊല്ലം അഴീക്കലില്‍ ബോട്ട് തകര്‍ന്നു; ഒരു മരണം, ഒരാളെ കാണാനില്ല

By web desk 1

September 22, 2020

 

കൊല്ലം: അഴീക്കലില്‍ ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധന ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. ശ്രായിക്കാട് സ്വദേശി സുധന്‍ ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടിന്റെ ഉടമ ഉടമ അശോകനെ കാണാതായി. ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. മഴ ശക്തമായതിനെ തുടര്‍ന്നുള്ള വിലക്ക് ലംഘിച്ചാണ് മത്സ്യ ബന്ധനം നടത്തിയത്. കേരളത്തില്‍ ഒരാഴ്ചയോളം തകര്‍ത്തു പെയ്ത മഴയുടെ ശക്തി കുറഞ്ഞെങ്കിലും അറബിക്കടല്‍ പ്രക്ഷുബ്ധമാണ്. അതിനാല്‍ തന്നെ മത്സ്യബന്ധനത്തിനു പോകാന്‍ ഇന്നും അനുമതിയില്ല.

മഴയുടെ ശക്ത്ി ഇന്നു മുതല്‍ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് തുടരും.