kerala

പൊലീസ് തന്നെ ഉന്നം വയ്ക്കുന്നുവെന്ന് പിതാവ് ; പോലീസ് സംഘം കുട്ടിയുടെ വീട്ടിൽ

By webdesk15

December 01, 2023

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി ആവശ്യപ്പെട്ടു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ല. പ്രതിയെ കണ്ടെത്താൻ ആകാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പ്കേടെന്നും റെജി പറഞ്ഞു.പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു. ഒഇടി, നഴ്സിങ് റിക്രൂട്മെന്റ് എന്നിവയിൽ ഒരു പങ്കുമില്ല’. സംഘടനയെയും സുഹൃത്തുക്കളെയും കേസിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും റെജി ആരോപിച്ചു.അതേസമയം രേഖാചിത്രത്തിലെ സ്ത്രീയെ തിരിച്ചറിഞ്ഞതിലും ഓട്ടോ കസ്റ്റഡിയിലെടുത്തതിനും പിന്നാലെ പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്.