crime

യുവതിക്ക് നേരെ ലൈംഗിക അതിക്രമത്തിനു ശ്രമം; കൊല്ലത്ത് ഡോക്ടര്‍ അറസ്റ്റില്‍

By Test User

February 15, 2021

കൊല്ലം: ഗവ.ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിനു ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. വടക്കേവിള ഗവ.ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാറി(50)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി അവസാനവാരത്തിലായിരുന്നു സംഭവം. ഡിസ്പന്‍സറിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ധചികിത്സ ലഭ്യമാക്കാമെന്നു പറഞ്ഞ് അയത്തില്‍ ഭാഗത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണു പരാതിയെന്ന് പൊലീസ് പറഞ്ഞു.