kerala

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവെച്ചു

By webdesk17

February 10, 2025

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവെച്ചു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്ന് പ്രസന്ന ഏണെസ്റ്റ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം മുന്നണി ധാരണ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ അംഗങ്ങള്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.

കാലാവധി കഴിഞ്ഞിട്ടും പ്രസന്ന മേയര്‍ സ്ഥാനം ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധത്തിലായിരുന്നു. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് സിപിഐയുടെ കൊല്ലം ഡെപ്യൂട്ടി മേയര്‍ മധു സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ ഫെബ്രുവരി പത്തിന് താന്‍ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റും അറിയിച്ചിരുന്നു.

അതേസമയം രാജി സമര്‍പ്പിക്കല്‍ ചടങ്ങില്‍ നിന്ന് സിപിഐ അംഗങ്ങള്‍ വിട്ടുനിന്നു.

രണ്ട് മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ മേയര്‍ തെരഞ്ഞെടുപ്പും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പും വരുമെന്നാണ് സൂചന.