crime

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

By Test User

May 11, 2021

കൊല്ലം: കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. മണ്‍റോതുരുത്ത് സ്വദേശി എഡ്വേര്‍ഡിന്റെ ഭാര്യ വര്‍ഷ (26) മക്കളായ അലന്‍ (2 വയസ്), ആരവ് ( 3 മാസം) എന്നിവരാണ് മരിച്ചത്. എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറു വയസുകാരിയായ മൂത്ത മകള്‍ അപകടനില തരണം ചെയ്തു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് സംശയം. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ഇവരെ വിഷം കഴിച്ചു അവശനിലയില്‍ കണ്ടെത്തിയത്.