kerala

കൊല്ലത്ത് പൊറോട്ടയും ബീഫും കടം നല്‍കിയില്ല; ഭക്ഷണത്തില്‍ മണ്ണു വാരിയെറിഞ്ഞ് യുവാവ്, അറസ്റ്റ്

By webdesk11

October 05, 2023

പൊറാട്ടയും ബീഫും കടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഭക്ഷണസാധനങ്ങളില്‍ മണ്ണ് വാരി എറിഞ്ഞതായി പരാതി. കൊല്ലം ഏഴ് കോണിലെ അക്ഷര ഹോട്ടലിലാണ് സംഭവം. സംഭവത്തില്‍ ചിറ്റക്കാട് പുത്തന്‍നട ക്ഷേത്രത്തിന് സമീപം കെഎസ് നിവാസിലെ അനന്തു (33) നെ കൊല്ലം ഏഴ് കോണ് പൊലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലില്‍ എത്തിയ യുവാവ് പൊറാട്ടയും ബീഫ് കറിയും ആവശ്യപ്പെട്ടു. എന്നാല്‍ കടം വീട്ടാതെ ഭക്ഷണം തരില്ലെന്ന് ഹോട്ടല്‍ ഉടമ പറയുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ദേഹോപദ്രവം ചെയ്യുകയും പുറത്തേക്കിറങ്ങി മണ്ണുവാരി കൊണ്ടുവന്ന് ഭക്ഷണസാധനങ്ങളില്‍ ഇടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇദ്ദേഹം.