kerala

വായനദിന സന്ദേശവുമായി ആകാശം നിറച്ച് അക്ഷരനക്ഷത്രങ്ങൾ

By webdesk15

June 19, 2023

അക്ഷരങ്ങളുടെ നക്ഷത്രങ്ങളാണ് വായന ദിനത്തിന്റെ സന്ദേശമായി കൊല്ലത്തിന്റെ ആകാശത്തെ നിറങ്ങൾ അണിയിച്ചത് .വായനാ ദിനാചരണത്തിന് മുന്നോടിയായി കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരനക്ഷത്രം പരിപാടിയാണ് ശ്രദ്ധേയമായത്. വിളക്കുകൾ തെളിച്ച പലവർണ്ണ നിറങ്ങൾ ഉയർത്തിയാണ് അക്ഷര നക്ഷത്രം പരിപാടി സംഘടിപ്പിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ജില്ലാ കലക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി.