kerala

കൂടത്തായി കേസ്: കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

By webdesk11

March 07, 2023

കൂടത്തായി കേസിന്റെ വിചാരണയില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ബുധനാഴ്ച മുതല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഒന്നാംപ്രതി ജോളിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. ദൃശ്യമാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നുണ്ട് എന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.