News

പ്രസിദ്ധ കൊറിയന്‍ ഗായകന്‍ ചോയ് സിംഗ് ബോംഗ് അന്തരിച്ചു: ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.

By Chandrika Web

June 21, 2023

പ്രസിദ്ധ കൊറിയന്‍ ഗായകനായ ചോയ് സിംഗ് ബോംഗ് (33) അന്തരിച്ചു. അദ്ദേഹം ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. അടുത്തിടെ തനിക്ക് കാന്‍സര്‍ ബാധിച്ചെന്ന് പറഞ്ഞ് പാട്ടുപാടി ഫണ്ട് പിരിവ് നടത്തിയിരുന്നു. ഇത് നുണയായിരുന്നുവെന്നാണ് ചോയ് പിന്നീട് പറഞ്ഞത്. തന്റെ തെറ്റില്‍ ഖേദിക്കുന്നുവെന്ന് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. പണം തിരിച്ചുനല്‍കാമെന്നും പറഞ്ഞിരുന്നു. ചെറുപ്രായത്തില്‍തന്നെ കൊറിയയില്‍ പ്രസിദ്ധനായാണ് ചോയ് കോടീശ്വരനായത്. എന്നിട്ടും പണത്തോടുള്ള ആര്‍ത്തിതുടരുകയായിരുന്നു. അതാണ് ഈ യുവഗായകനെ അകാല അന്ത്യത്തിലേക്കെത്തിച്ചത്.