kerala

കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ യുവാവ് വാഹനമിടിച്ച് മരിച്ചു

By webdesk15

November 23, 2023

കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ യുവാവ് വാഹനമിടിച്ച് മരിച്ചു.ടി.ഡി. മജീഷ് (43) ആണ് മരിച്ചത്.ഓട്ടോ ഡ്രൈവറാണ് പുലർച്ചെ 5.40ന് കുറവാമൂഴി വായനശാലയ്ക്ക് മുൻപിൽവച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.സംഭവ സ്ഥലത്തെത്തിയ പോലീസ് കൺ‌ട്രോൾ റൂം ജീവനക്കാർ ചേർന്ന് ഇയാളെ കാഞ്ഞിരപ്പള്ളി മേരിക്വീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.