കൊച്ചി: എറണാകുളം കോതമംഗലത്ത് മധ്യവയസ്‌കയെ റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെ(60)യാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ റബര്‍ തോട്ടത്തില്‍ പോയ മേരി തിരികെ എത്താതിരുന്നതോടെ ഭര്‍ത്താവ് മാത്യു അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ രണ്ട് മുറിവുകളുണ്ട്. മേരിയുടെ ആഭരണങ്ങളൊന്നും നഷ്ടമാകാത്തതിനാല്‍ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് നിഗമനം.