kerala

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് ഓടി ഒളിച്ചെന്ന് മെഡിക്കൽ ഓഫീസർ

By webdesk15

May 14, 2023

ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും പൊലീസ് ഓടി ഒളിക്കുകയാണ് ചെയ്തതെന്നും ആർഎംഒ ഡോക്ടർ എസ് അനിൽ.ഡോക്ടർ കുറ്റപ്പെടുത്തി. സുരക്ഷാ ജീവനക്കാർ ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ഡോക്ടർ പറഞ്ഞു.അതേസമയം കേസിലെ പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്. ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.