kerala

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍

By web desk 1

October 23, 2021

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത മഴ. നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ തന്നെയാണ് കോട്ടയം ജില്ലയില്‍ കനത്ത മഴ പെയ്യുന്നത്. ഇടുക്കി ജില്ലയുടെ ചിലയിടങ്ങളിലും മഴയുണ്ട്.

മഴ കനത്തതോടെ മണിമലയാറ്റില്‍ നീരൊഴുക്ക് കൂടി. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥിതിയാണ്.

വെള്ളം ഉയര്‍ന്നതോടെ പലയിടത്തും ബസുകളും സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. കടകളില്‍ നിന്ന് സാധനങ്ങള്‍ എടുത്തുമാറ്റി. പല കെട്ടിടങ്ങള്‍ക്കകത്തേക്കും വെള്ളം കയറി.

വണ്ടന്‍പതാല്‍ മേഖലയില്‍ ചെറിയ ഉരുള്‍പൊട്ടലും ഉണ്ടായി.