kerala

കോട്ടയത്ത് കെ റെയില്‍ സര്‍വേ കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

By Test User

January 24, 2022

കോട്ടയത്ത് ഞീഴുര്‍ തോട്ടക്കുറ്റിയില്‍ കെ റെയില്‍ സര്‍വ്വേ കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.കെ റെയില്‍ വിരുദ്ദ സമര സമിതിയുടെ നേത്യത്വത്തിലാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്.കല്ലുമായി എത്തിയ പിക്കപ്പ്‌വാനിന് മുന്‍പില്‍ കിടന്നായിരുന്നു പ്രതിഷേധം.സംഭവത്തില്‍ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.