kerala

കോട്ടയത്ത് മൂന്നു തവണ വോട്ടിങ് മിഷന്‍ തകരാറിലായി; പോളിംഗ് വൈകുന്നതായി പരാതി

By webdesk18

December 09, 2025

കോട്ടയം: കോട്ടയത്ത് ആര്‍പ്പുക്കര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ചീപ്പുങ്കല്‍ പള്ളിയുടെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തിലെ മിഷ്യന്‍ മൂന്ന് തവണ തകരാറിലായി. പോളിംഗ് വൈകുന്നായി പരാതി ഉയര്‍ന്നു.

ജില്ലയില്‍ ഇതുവരെ 888393 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:449045(52.44 %; ആകെ : 856321 ) വോട്ട് ചെയ്ത പുരുഷന്മാര്‍ 439346:( 55.98% ; 784842) വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 2( 15.38% ; ആകെ :13)