kerala

കോട്ടയത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സഹോദരങ്ങൾ മരിച്ചു

By webdesk15

April 10, 2023

കോട്ടയം മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സഹോദരങ്ങൾ മരിച്ചു സ്കൂട്ടർ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിൻ്റെ മക്കളായ ജിൻസ് ജോൺ (31), ജിസ് (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കറിക്കാട്ടൂരിനും മണിമലയ്ക്കുമിടയ്ക്കാണ് അപകടമുണ്ടായത്. ആക്ടീവ സ്ക്കൂട്ടറും ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.