kerala

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക മരിച്ചു

By Test User

January 18, 2022

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക മരിച്ചു.വര്‍ക്കല സ്വദേശിയായ സരിത (46) ആണ് മരിച്ചത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്നു.

കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. ഇന്ന് രാവിലെയോടെയാണ് മരണം.